വള്ളികുന്നം: കൊവിഡ് ബാധിച്ച വള്ളികുന്നം സ്വദേശി ചികിത്സയ്ക്കായി ആലുവയിൽ നിന്ന് നാട്ടിലേക്ക് മടങ്ങും വഴി ആംബുലൻസിൽ മരിച്ചു. വള്ളികുന്നം ഇലിപ്പക്കുളം കിണറുമുക്ക് അമിന മൻസിലിൽ അബ്ദുൾ ലത്തീഫ് (50) ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായ ലത്തീഫിന് കഴിഞ്ഞ ബുധനാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ശ്വാസംമുട്ടൽ കടുത്തതോടെ ചികിത്സയ്ക്കും മറ്റുമായി ആലുവയിൽ നിന്നും ആംബുലൻസിൽ നാട്ടിലേക്ക് വരുന്നതിനിടയിൽ വഴിമദ്ധ്യേയാണ് മരിച്ചത്.ഭാര്യ: അമീന. മക്കൾ: മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് ഹൈസം, ആലിയ