മാവേലിക്കര: സേവാഭാരതി സ്വച്ച് കേരള യജ്ഞത്തിന്റെ ഭാഗമായി ചെട്ടികുളങ്ങര സേവാഭാരതിയുടെ നേതൃത്വത്തിൽ സേവന ദിനവും കൊവിഡ് ചികിത്സ, പരിശോധന എന്നി​വയ്ക്ക് പോകാൻ സൗജന്യ നിരക്കിൽ സേവാഭാരതി ഏർപ്പെടുത്തിയ വാഹനങ്ങളുടെ പ്രവർത്തനവും ചെട്ടികുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ഡോ.ആരതി സുശീലൻ ഉദ്ഘാടനം ചെയ്തു. സേവാഭാരതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രവീന്ദ്രൻ നായർ അദ്ധ്യക്ഷനായി. ചെട്ടികുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രം, കൊവിഡ് പരിശോധന കേന്ദ്രം, കാത്തിരിപ്പു കേന്ദ്രങ്ങൾ, ക്ഷേത്ര ജംഗ്ഷനുകൾ, പൊതുസ്ഥലങ്ങൾ എന്നിവ ശുദ്ധീകരിച്ചു.

സേവാഭാരതി ചെട്ടികുളങ്ങര സെക്രട്ടറി വരുൺ കുമാർ, പഞ്ചായത്ത് മെമ്പർമാരായ മഞ്ജു അനിൽ, സന്തോഷ് ചെമ്മാൻകുളങ്ങര, അരുൺ, അമ്യത, ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ് എം.കെ.രാജിവ്, ഹെൽത്ത് ഇൻസ്‌പെക്ടർ മിനി.ആർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഗോപിക.വി, സജിൽ എ.സി, ആർ.എസ്.എസ് ജില്ലാ വിദ്യാർത്ഥി പ്രമുഖ് എസ്.കെ.ശ്രീജിത്ത്, സേവാഭാരതി ജില്ലാ സമിതി അംഗം ഗോപൻ ഗോകുലം, ബി.ജെ.പി നേതാക്കളായ കരിപ്പുഴചന്ദ്രൻ, ഹരിഗോവിന്ദ്, വിപിൻ, ബാലഗോകുലം ജില്ല സംഘടനാ സെക്രട്ടറി യു.എസ് അരവിന്ദ് എന്നിവർ നേതൃത്വം നൽകി.

ഇന്ന് മുതൽ കൊവിഡ് പരിശോധനയ്ക്ക് പോകുന്നവർ, ആശുപത്രികളിൽ പോകേണ്ടവർ, ഓൺലൈൻ വാക്‌സിനേഷൻ, ക്വാറൻറീൻ ഇരിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ, വീടുകൾ സാനിറ്റൈസ് ചെയ്യൽ, ഓൺലൈനിലൂടെ ഡോക്ടർമാരുടെ സേവനം എന്നിവ സേവാഭാരതി ചെട്ടികുളങ്ങരയുടെ ഹെൽപ്പ് ഡെസ്‌കിൽ ബന്ധപെട്ടാൽ ലഭിക്കും. ഫോൺ​: 9496278726.