മാവേലിക്കര: കൊവിഡ് പ്രതിരോധത്തിന് വിപുലമായ സജ്ജീകരണങ്ങളുമായി മാവേലിക്കര നഗരസഭ. നഗരസഭയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കല്ലുമല ഐ.ഇ.എം ഹാളിൽ കൊവിഡ് ചികിത്സാ കേന്ദ്രം ആരംഭിക്കും. നഗരസഭാ പരിധിയിൽപ്പെട്ടവർക്ക് വേണ്ടി നഗരസഭാ ലൈബ്രറി കെട്ടിടത്തിനോട് ചേർന്ന് ഹെൽപ് ഡെസ്‌ക് തുടങ്ങും. കോവിഷീൽഡ് വാക്‌സിന്റെ ലഭ്യതയനുസരിച്ച് സെക്കൻഡ് ഡോസ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കും. പൊതു ശുചീകരണ യജ്ഞം സംഘടിപ്പിക്കുകയും അണുനശീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യും. ഇത് നാളെ മുതൽ ആരംഭിക്കും.
ഇതുമായി ബന്ധപ്പെട്ട് നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ സ്റ്റിയറിംഗ് കമ്മിറ്റി ചേർന്നു. 100 കിടക്കകളുള്ള ഡി.സി.സിയുടെ പ്രവർത്തനമാണ് കല്ലുമല ഐ.ഇ.എം ഹാളിൽ സജ്ജമാക്കുന്നത്. നഗരസഭാ ലൈബ്രറിയോടു ചേർന്നുള്ള കെട്ടിടത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുന്നത്. മാർച്ച് 20ന് മുമ്പ് കോവിഷീൾഡ് വാക്‌സിനെടുത്തവർക്ക് 7 വാർഡുകൾക്ക് വീതം 4 സെന്ററുകളിലായി സെക്കൻഡ് ഡോസ് വാക്‌സിനേഷൻ നടത്തും. ചൊവ്വ, വ്യാഴം, വെള്ളി, തിങ്കൾ, ദിവസങ്ങളിലായി വാക്‌സിന്റെ ലഭ്യതയനുസരിച്ച് പുന്നമ്മൂട് എം.ജി.എം സ്‌കൂൾ, മാവേലിക്കര ഗവ. ടി.ടി.ഐ, കണ്ടിയൂർ ഗവ.യു.പി.എസ്, പുതിയകാവ് ഗവ.എൽ.പി.എസ് എന്നിവിടങ്ങളിൽ മുൻഗണനാക്രമം അനുസരിച്ച് വാക്‌സിനേഷനുള്ള സൗകര്യം നടത്തും. എല്ലാ കേന്ദ്രങ്ങളിലും രാവിലെ 10 മുതൽ 1 വരെയാണ് വാക്‌സിനേഷൻ എടുക്കുന്നത്.
വൈസ് ചെയർപേഴ്‌സൺ ലളിതാ രവീന്ദ്രനാഥ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അനി വർഗീസ്, സജീവ് പ്രായിക്കര, ശാന്തി അജയൻ, ഉമയമ്മ വിജയകുമാർ, എസ്.രാജേഷ്, മുനിസിപ്പൽ സെക്രട്ടറി എ.എം.മുംതാസ്, സൂപ്രണ്ട് ആർ.ഗോപകുമാർ, ഹെൽത്ത് സൂപ്പർവൈസർ ടി.കെ.ദിലീപ്കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വാക്‌സിനേഷൻ കേന്ദ്രങ്ങളും വാർഡുകളും
ചൊവ്വ: ടി.ടി.ഐ, മാവേലിക്കര 4,10,14,20,21,22,23,24 എന്നീ വാർഡുകൾ.
വ്യാഴം: ഗവ.യു.പി.സ്‌കൂൾ, കിയൂർ 1,2,3,25,26,27,28 എന്നീ വാർഡുകൾ
വെള്ളി:എം.ജി.എം.സ്‌കൂൾ,പുന്നമ്മൂട് 12,13,15,16,17,18,19 എന്നീ വാർഡുകൾ.
തിങ്കൾ:.ഗവ.എð.പി സ്‌കൂൾ,പുതിയകാവ് 5,6,7,8,9,10,11 എന്നീ വാർഡുകൾ