s

ആ​ല​പ്പു​ഴ​ ​:​ ​കൊ​വി​ഡ് ​നി​ർ​ണ​യ​ത്തി​നു​ള്ള​ ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​പ​രി​ശോ​ധ​ന​യു​ടെ​ ​ഫ​ലം​ ​ല​ഭി​ക്കാ​ൻ​ ​ജി​ല്ല​യി​ൽ​ ​കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്ന​താ​യി​ ​പ​രാ​തി.​ ​ക​ഴി​ഞ്ഞ​ 20​ ​മു​ത​ൽ​ ​ഇ​ന്ന​ല​വ​രെ​ 5000​ത്തോ​ളം​ ​സാ​മ്പി​ളു​ക​ളു​ടെ​ ​പ​രി​ശോ​ധ​ന​യാ​ണ് ​പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള​ത്.​ ​റി​സ​ൾ​ട്ട് ​ല​ഭി​ക്കാ​ൻ​ ​പ​ത്ത് ​ദി​വ​സം​ ​വ​രെ​ ​കാ​ല​താ​മ​സം​ ​ഉ​ണ്ടാ​കു​ന്ന​ത് ​രോ​ഗ​വ്യാ​പ​ന​ത്തി​ന് ​വ​ഴി​യോ​രു​ക്കു​മെ​ന്ന് ​ആ​ശ​ങ്ക​യു​ണ്ട്.
​പ്ര​തി​ദി​നം​ 9000​ ​സാ​മ്പി​ളു​ക​ളാ​ണ് ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​ആ​ശു​പ​ത്ര​ക​ളി​ൽ​ ​നി​ന്ന് ​ശേ​ഖ​രി​ക്കു​ന്ന​ത്.​ ​ഓ​രോ​ ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്നു​മു​ള്ള​ ​സാ​മ്പി​ളു​ക​ൾ​ ​ദേ​ശീ​യ​ ​വൈ​റോ​ള​ജി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലും​ ​ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​മൈ​ക്രോ​ ​വൈ​റോ​ള​ജി​ ​ലാ​ബി​ലു​മാ​ണ് ​പ​രി​ശോ​ധി​ക്കു​ന്ന​ത്.​ ​പ്ര​ത്യേ​ക​ ​ഡ്രൈ​വ് ​അ​നു​സ​രി​ച്ച് 16,17​തീ​യ​തി​ക​ളി​ൽ​ ​കാ​ൽ​ ​ല​ക്ഷ​ത്തോ​ളം​ ​സാ​മ്പി​ളു​ക​ൾ​ ​ശേ​ഖ​രി​ച്ചി​രു​ന്നു.​ ​ദേ​ശീ​യ​ ​വൈ​റോ​ള​ജി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​പ്ര​തി​ദി​നം1500​നും​ 2,000​നും​ ​ഇ​ട​യി​ൽ​ ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​പ​രി​ശോ​ധ​ന​യാ​ണ് ​ന​ട​ക്കു​ന്ന​ത്.
ഇ​തി​ലും​ ​കൂ​ടു​ത​ൽ​ ​ടെ​സ്റ്റ് ​മൈ​ക്രോ​ ​വൈ​റോ​ള​ജി​ ​ലാ​ബി​ൽ​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ​ ​ക​ഴി​ഞ്ഞ​ 20​ന് ​ഹ​രി​പ്പാ​ട് ​നി​ന്ന് ​സാ​മ്പി​ൾ​ ​ന​ൽ​കി​യ​ ​മൂ​ന്ന് ​പേ​രു​ടെ​ ​റി​സ​ൾ​ട്ട് ​പോ​സി​റ്റി​വാ​ണെ​ന്ന​ ​അ​റി​യി​പ്പ് ​ഇ​ന്ന​ലെ​യാ​ണ് ​ല​ഭി​ച്ച​ത്.​ ​തൊ​ഴി​ലാ​ളി​ക​ളാ​യ​ ​ഇ​വ​ർ​ ​ഈ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ജോ​ലി​ക്ക് ​പോ​യി​രു​ന്നു.​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​എ​ത്ര​പേ​ർ​ക്ക് ​രോ​ഗം​ ​പ​ക​ർ​ന്നു​ ​എ​ന്ന് ​ക​ണ​ക്കാ​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​യാ​ണ്.​ ​

"സ്പെഷ്യൽ ഡ്രൈവ് ദിവസങ്ങളിൽ കാൽലക്ഷത്തോളം സാമ്പിളുകളാണ് ശേഖരിച്ചത്. ഇത്രയും സാമ്പിളുകളുടെ പരിശോധന രണ്ട് ദിവസം കൊണ്ട് പൂർത്തികരിക്കാൻ കഴിയാത്തതാണ് റിസൾട്ട് വൈകാൻ കാരണം. അവശേഷിച്ച സാമ്പിളുകളുടെ പരിശോധന 28ന് പൂർത്തീകരിച്ചു. വരും ദിവസങ്ങളിൽ റിസൾട്ട് വൈകില്ല.

ജില്ലാ മെഡിക്കൽ ഓഫീസ്, ആലപ്പുഴ