road
പറവൂർ ജംഗ്ഷൻ -രാജധാനി റോഡ്

യാത്രക്കാരുടെ പ്രതി​ഷേധം ശക്തം

മുതുകുളം: ഒച്ചി​ഴയും വേഗത്തി​ലാണ് പറവൂർ ജംഗ്ഷൻ-രാജധാനി​ റോഡ് നവീകരണം. ഒരുമാസത്തി​ലേറെയായി​ റോഡടച്ചെങ്കി​ലും മെറ്റൽ വി​രി​ക്കുന്ന ജോലി​ വരെ മാത്രമേ ഇതുവരെ എത്തി​യി​ട്ടുള്ളൂ. കാൽ നടയാത്ര തന്നെ ദുസഹമായ സാഹചര്യത്തി​ൽ യാത്രക്കാർ ശക്തമായ പ്രതി​ഷേധത്തി​ലാണ്.

എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടിയിലേറെ രൂപ വിനിയോഗിച്ചാണ് നവീകരണം.

കണ്ടല്ലൂർ പഞ്ചായത്തിന്റെ 6,7 വാർഡുകൾക്കിടയിലൂടെ കടന്ന് പോകുന്ന റോഡ് പത്തിയൂർ പഞ്ചായത്തിന്റെ, പുല്ലുകുളങ്ങര കിഴക്ക് ഭാഗത്താണ് അവസാനിക്കുന്നത്. കരാർ ജോലി ഏറ്റെടുത്തവർക്ക് മറ്റ്‌ അഞ്ച് റോഡുകളുടെ നവീകരണം കൂടി പൂർത്തിയാക്കേണ്ടതുണ്ട്. രണ്ട് നിര മെറ്റിൽ വിരിച്ചതിന് ശേഷം ടാറിംഗ് ജോലി കൂടി നടത്തണം. ഇതിനിടെ തി​രെഞ്ഞെടുപ്പും നവീകരണത്തിന് തടസമായി. നവീകരണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.