അമ്പലപ്പുഴ: വാടക വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കാഴം കൈതക്കാട് വീട്ടിൽ പ്രദീപ് കുമാറിനെയാണ് (57) വണ്ടാനത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11 മണിയായിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുടമസ്ഥൻ മുറി തുറന്നു നോക്കിയപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്.പുന്നപ്ര പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: സുകുമാരി (കുവൈറ്റ്). മകൻ : നന്ദകുമാർ (ബാംഗ്ലൂർ).