ആലപ്പുഴ: തപാൽ വോട്ടിന് ജില്ലയിൽ ആകെ ലഭിച്ചത് 15,980 അപേക്ഷകളാണ്. ഇതിൽ 8,162 പേർ ഫെസിലേറ്റേഷൻ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. 7,739 പേർക്ക് ബാലറ്റ് തപാലിൽ നൽകി.
അരൂർ- 1,563, ചേർത്തല- 2,427, ആലപ്പുഴ-2,080, അമ്പലപ്പുഴ- 1,644, കുട്ടനാട്- 753, ഹരിപ്പാട്-1,448, കായംകുളം- 2,546, മാവേലിക്കര- 2,568, ചെങ്ങന്നൂർ- 951 എന്നിങ്ങനെയാണ് തപാൽ ബാലറ്റ് കണക്ക്. 79 സർവീസ് വോട്ടുകളുമുണ്ട്.