കായംകുളം: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് സജ്ജമാക്കി. 15 കിടക്ക,15 ഓക്സിജൻ സിലിണ്ടർ, 3 സക്കർ മെഷീൻ, രണ്ട് വെന്റി​ലേറ്റർ എന്നിവയോടു കൂടിയാണ് വാർഡ് സജ്ജീകരിച്ചിട്ടുള്ളതെന്ന് ചെയർപേഴ്സൺ പി.ശശികല പറഞ്ഞു. ആവശ്യമായ ആബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യമെന്ന് കണ്ടാൽ കൂടുതൽ ഐസോലേഷൻ വാർഡുകൾ ഒരുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിയിൽ ഹെൽപ് ഡെസ്ക് തുടങ്ങിയിട്ടുണ്ട്. ഫോൺ:8590493721.

നഗരസഭയിലെ എല്ലാ വാർഡുകളിലും സാനിട്ടൈസ് ചെയ്യുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു.

ഇതിനായി നാല് വാഹനങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്. എല്ലാ വീടുകളിലും ഹോമിയോ പ്രതിരോധ മരുന്നുകൾ എത്തിക്കും.കൊവിഡ് രോഗബാധിതരുടെ വീടുകളിൽ ആയുർവേദ മരുന്നുകൾ എത്തിച്ചു കൊടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. നഗരസഭയിൽ ഹെൽപ്പ് ഡെസ്ക് ഒരുക്കിയിട്ടുണ്ട്. ഫോൺ: 0479 2445060.

.