ആലപ്പുഴ: കൊവിഡ് പ്രതിരോധ കുത്തിവയ്പിനുള്ള ഓൺലൈൻ രജിസ്‌ട്രേഷന് സഹായത്തിനുള്ള കേന്ദ്രങ്ങൾ തുടങ്ങണമെന്ന് സാധുജന പരിപാലന സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സുരേഷ് സഹദേവൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ മാവേലിക്കര, വൈസ് പ്രസിഡന്റ് കെ.ശ്രീധരൻ, ജില്ലാ സെക്രട്ടറി കെ.സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസം കലവൂരിൽ സാധുജന പരിപാലന സ്വയം സഹായ സംഘം എന്ന സംഘടന നടത്തിയ ജില്ലാ പ്രവർത്തക യോഗത്തിന് സാധുജന പരിപാലന സംഘവുമായി ബന്ധമില്ലെന്നും ഭാരവാഹികൾ അറിയിച്ചു.