പൂച്ചാക്കൽ: ബൈക്ക് തെന്നിമറിഞ്ഞ് വീണ് യുവാവ് മരിച്ചു. പാണാവള്ളി പതിനെട്ടാം വാർഡ് വാലുമ്മേൽ വിജയമന്ദിരത്തിൽ സുദർശനൻ - കവിത ദമ്പതികളുടെ മകൻ ജിഷ്ണു ( സാജൻ, 24 ) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിന് നാൽപ്പത്തെണ്ണീശ്വം കവലക്ക് തെക്കുവശമായിരുന്നു അപകടം. ബന്ധുവിന്റെ വിവാഹ ആവശ്യത്തിനായി പൂച്ചാക്കലിൽ നിന്ന് വരുമ്പോൾ ബൈക്ക് തെന്നി മറിയുകയായിരുന്നു. ബൈക്കിൽ ഒപ്പം യാത്ര ചെയ്ത അനന്തു ചികിത്സയിലാണ്. ഇലക്ട്രീഷ്യനായിരുന്നു ജിഷ്ണു. സഹോദരി : ജിനുമോൾ.