മാവേലിക്കര: തട്ടാരമ്പലത്തിന് സമീപം പൈപ്പ് പൊട്ടിയതിനാൽ ഇന്നലെ പുലർച്ചെ മുതൽ നഗരത്തിൽ ജലഅതോറിട്ടി​യുടെ ശുദ്ധജല വിതരണം തടസപ്പെട്ടു. ഇതേത്തുടർന്ന് ജലവിതരണ പൈപ്പിന്റെ പ്രധാന വാൽവ് ഭാഗികമായി പൂട്ടി. അതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ മാത്രമാണ് നേരിയ തോതിൽ വെള്ളം ലഭിച്ചത്.