തുറവൂർ: കുത്തിയതോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡിനുള്ള ആയുർവേദ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. മരുന്നുകൾ പഞ്ചായത്ത് പ്രസിഡൻ്റ് പി.വത്സല ഡോ.വിജിക്കു കൈമാറി . വൈസ് പ്രസിഡന്റ് പി.പി.പ്രതീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിന്ധു, ദീപ, ആശാലത, സെക്രട്ടറി പി.അജയ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.