a

മാവേലിക്കര: ചെട്ടികുളങ്ങര ദേവി ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷന്റെ ആഭിമുഖ്യത്തിൽ സമർപ്പണം അബുദാബിയുടെ സഹകരണത്തോടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൊവിഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചു. മാവേലിക്കര സി.ഐ ജി. പ്രൈജു ഉദ്ഘാടനം നിർവഹിച്ചു. കൺവെൻഷൻ പ്രസിഡന്റ് എം.കെ.രാജീവ് അദ്ധ്യക്ഷനായി. സെക്രട്ടറി എം.മനോജ് കുമാർ, ട്രഷറർ പി.രാജേഷ്, വൈസ് പ്രസിഡന്റ് റജികുമാർ, ജോ.സെക്രട്ടറി എൻ.രാധാകൃഷ്ണ പണിക്കർ, എക്സിക്യൂട്ടിവ് അംഗങ്ങൾ, കരനാഥൻമാർ എന്നിവർ പങ്കെടുത്തു. കൊവിഡ് പരിശോധന, ആശുപത്രികൾ എന്നിവിടങ്ങളിൽ പോകുവാൻ വാഹന സൗകര്യം, പ്രതിരോധ മരുന്ന് വിതരണം, വാക്സിനേഷൻ രജിസ്ട്രേഷൻ, പൊലീസുമായി സഹകരിച്ച് സന്നദ്ധ പ്രവർത്തനം, വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനത്തിനായി ഓൺലൈൻ ഒ.പി.ഡി എന്നീ സേവനങ്ങളാണ് ഒരുക്കുന്നത്.