ആലപ്പുഴ: കാലിലെ വ്രണം പൊട്ടിയൊലിച്ച് അവശനിലയിൽ ആലപ്പുഴ നഗരചത്വരത്തിൽ കിടന്നയാളെ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ ചിത്രം നഗരസഭ ചെയർപെഴ്സൺ സൗമ്യ രാജിന്റെ ഫേസ്ബുക്ക് പേജിൽ ഒരാൾ പോസ്റ്റ് ചെയ്തതിനെ തുടർന്ന് സ്ഥലത്തെത്തിയ ചെയർപെഴ്സൺ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ആർ.രാഹുലിനോട് സന്നദ്ധ പ്രവർത്തകരെ അയയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. ഡി.വൈ.എഫ്.ഐ മുല്ലയ്ക്കൽ മേഖലാ പ്രസിഡന്റ് സനീഷ് സത്യൻ, സെക്രട്ടറി സുനീർ അഷ്റഫ്, കന്നിട്ട യൂണിറ്റ് സെക്രട്ടറി സുനീർ അഷ്റഫ് എന്നിവർ പി.പി.ഇ കിറ്റ് ധരിച്ചെത്തി നഗരസഭയുടെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചു. സുധീർ എന്നാണ് ഇയാൾ പേരു പറയുന്നത്.