photo

ചേർത്തല: കൊവിഡ് കാലത്ത് കിടപ്പു രോഗികൾക്ക് സാന്ത്വനവുമായി ഗ്രാമോദയം ട്രസ്റ്റ്.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 17, 18, 19 വാർഡുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗ്രാമോദയം ചാരിറ്റബിൾ ട്രസ്റ്റാണ് പാവപ്പെട്ട കിടപ്പു രോഗികൾക്ക് സാമ്പത്തിക സഹായം എത്തിച്ചത്. ഒരാേ കുടുംബത്തിനും 5000 രൂപ വീതമുള്ള ചെക്ക് ഭാരവാഹികൾ കൊവിഡ് മാനദണ്ഡം പാലിച്ച് വീടുകളിൽ എത്തി കൈമാറി.

രക്ഷാധികാരികളായ പി.മഹാദേവൻ കോക്കോടഫ്​റ്റ്,സൈറസ് റോസ് ഗാർഡൻസ്,മുഹമ്മദ് യഹിയ,പ്രസിഡന്റ് സി.ഉണ്ണികൃഷ്ണൻ,സെക്രട്ടറി ജെ.പി.വിനോദ്, ട്രഷറർ നോബിൻ പുത്തൻ മഠം,വൈസ് പ്രസഡന്റ് സൈഗാൾ അമ്പാടി, ജോയിന്റ് സെക്രട്ടറി മനു പാലിയത്തറ എന്നിവർ നേതൃത്വം നൽകി.