ചെങ്ങന്നൂർ: എക്സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ മദ്ധ്യവയസ്കൻ ആറ്റിൽ വീണ് മുങ്ങി മരിച്ചു. എണ്ണയ്ക്കാട് ഗ്രാമത്തിൽ മണികണ്ഠ വിലാസത്തിൽ രത്നാകരൻ പിള്ള (58) യാണ് മരിച്ചത്. ഭാര്യ: പ്രസന്നകുമാരി . മക്കൾ: മണികണ്ഠൻ, പ്രിയ. മാന്നാർ പൊലീസ് മേൽനടപടി സ്വീകരിച്ചു.