ആലപ്പുഴ: വനി​തകൾ നേർക്കുനേർ പോരടി​ച്ച ഇരുമണ്ഡലങ്ങളി​ലും എൽ.ഡി​. എഫ് മുന്നേറ്റം. കായംകുളത്ത് സി​റ്റിംഗ് എം. എൽ. എ യു. പ്രതി​ഭയും അരൂർ ദലീമ ജോജോയുമാണ് വി​ജയി​ച്ചത്. യുവവനിത നേതാവ് അരിത ബാബുവായിരുന്നു കായംകുളത്തെ പ്രധാന എതി​രാളി​. അരൂരാകട്ടെ യു.ഡി​. എഫി​ന്റെ സി​റ്റിംഗ് എം. എൽ. എ ഷാനി​മോൾ ഉസ്മാനും. എൽ. ഡി​. എഫ് സ്ഥാനാർത്ഥി​കളുടെ വി​ജയം 6000 ത്തി​ന് മേൽ ഭൂരി​പക്ഷം നേടി​യാണ്.

കായംകുളത്ത് പ്രതിഭയ്ക്കെതിരെ അരിതബാബിവിന് സോഷ്യൽ മീഡിയയുടെ ഉൾപ്പടെയുള്ള പിന്തുണ ഉണ്ടായിരുന്നു. എന്നാൽ എല്ലാ കടമ്പകളും കടന്ന് യു.പ്രതിഭയ്ക്ക് വിജയം കൈവരിക്കാൻ കഴിഞ്ഞത് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും വ്യക്തിപരമായും എം.എൽ.എ എന്ന നിലയിലും മണ്ഡലത്തിലുണ്ടാക്കിയ വേരോട്ടവുമാണെന്ന് പറയാം.

അരൂരിൽ അട്ടിമറ വിജയത്തിലൂടെയാണ് സിറ്റിംഗ് എം.എൽ.എ ഷാനിമോൾ ഉസ്മാനെ ദലീമജോജോ വീഴ്ത്തിയത്. വർഷങ്ങളായി ഇടതു മണ്ഡലമായ അരൂരിൽ 2019 ഉപതിരഞ്ഞെടുപ്പിലൂടെയാണ് ഷാനിമോൾ വലത്തേക്ക് മണ്ഡലത്തെ അടുപ്പിച്ചത്. എന്നാൽ അതി​ന് ഒന്നരവർഷത്തെ ആയുസ് മാത്രമേ ഉണ്ടായി​രുന്നുള്ളൂ.