ചേർത്തല: വിജയം ചേർത്തലക്കാർക്കു സമർപ്പിക്കുന്നതായി ചേർത്തലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രസാദ് പറഞ്ഞു. സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാരിന്റെ വികസന ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തിളങ്ങുന്ന ഈ വിജയം.ചേർത്തലയുടെ വികസന തുടർച്ചയ്ക്കുള്ള അംഗീകാരമാണ് ജനങ്ങൾ തന്നത്. അത് ഉത്തരവാദിത്തത്തോടെ ഏറ്റെടുത്ത് ചേർത്തലക്കാരോടൊപ്പം നിന്ന് പ്രവർത്തിക്കും.
എൽ.ഡി.എഫ് വിജയത്തിനായി എല്ലാം മറന്നു രംഗത്തിറങ്ങിയപ്രവർത്തകരുടേതാണ് വിജയമെന്നും അദ്ദേഹം പറഞ്ഞു.
അപവാദ പ്രചാരണത്തിനേറ്റ തിരിച്ചടി: മന്ത്രി പി.തിലോത്തമൻ
ചേർത്തല: എൽ.ഡി.എഫിലും സി.പി.ഐയിലും പ്രശ്‌നങ്ങളുണ്ടെന്നും ഞങ്ങൾ പലതട്ടിലാണെന്നും ദുഷ്പ്രചരണം നടത്തിയവർക്കുള്ള തിരിച്ചടിയാണ് ചേർത്തലയിലെ ഉജ്ജ്വല വിജയമെന്ന് മന്ത്രി പി.തിലോത്തമൻ.സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് സംസ്ഥാനത്തും ചേർത്തലയിലും തെളിഞ്ഞത്. കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.