ആലപ്പുഴ: സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഒരേ സമയം ആരംഭിച്ച വോട്ടെണ്ണലിൽ ഒന്നാമത്തെ റൗണ്ട് ആദ്യം പൂർത്തിയാക്കിയ മണ്ഡലം ആലപ്പുഴയാണ്. ഒന്നാം മണിക്കൂറിൽ 526 വോട്ടിന്റെ ലീഡോടെയാണ് ആലപ്പുഴ മണ്ഡലത്തിൽ പി.പി.ചിത്തരഞ്ജൻ വിജയക്കുതിപ്പ് ആരംഭിച്ചത്. ഹരിപ്പാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും അവസാന മണിക്കൂർ വരെ എൽ.ഡി.എഫ് ലീഡ് നിലനിറുത്തി. വനിതാ സ്ഥാനാർത്ഥികൾ പ്രധാന എതിരാളികളായ അരൂരും, കായംകുളത്തും, യു.ഡി.എഫ് ഇളമുറക്കാരനെ ഇറക്കിയ ചേർത്തലയിലും ചില ഘട്ടങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ ലീഡിൽ വന്നെങ്കിലും അന്തിമഫലം ഇടതിന് അനുകൂലമായിരുന്നു. ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ഒരു റൗണ്ടിൽ പോലും മുന്നിലെത്താൻ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് സാധിച്ചില്ല.
# ആദ്യ മണിക്കൂറിലെ ലീഡ്
അരൂർ: ദലീമ ജോജോ (എൽ.ഡി.എഫ്) - 11
ചേർത്തല: പി.പ്രസാദ് (എൽ.ഡി.എഫ്)- 15
ആലപ്പുഴ: പി.പി.ചിത്തരഞ്ജൻ (എൽ.ഡി.എഫ്)- 718
അമ്പലപ്പുഴ: എച്ച്.സലാം (എൽ.ഡി.എഫ്)- 1300
കുട്ടനാട്: തോമസ് കെ.തോമസ് (എൽ.ഡി.എഫ്)- 2497
മാവേലിക്കര: എം.എസ്.അരുൺകുമാർ (എൽ.ഡി.എഫ്) - 52
കായംകുളം: അഡ്വ. യു.പ്രതിഭ (എൽ.ഡി.എഫ്)- 43
ഹരിപ്പാട്: രമേശ് ചെന്നിത്തല (യു.ഡി.എഫ്)- 67
................................................
ലീഡ് നില
# ആലപ്പുഴ (പി.പി.ചിത്തരഞ്ജൻ)
രാവിലെ 9: 2000
രാവിലെ 10.30: 10473
ഉച്ചയ്ക്ക് 12: 13000
ഒരു മണി: 13133
വൈകിട്ട് 3: 11644
.................................
# അമ്പലപ്പുഴ (എച്ച്.സലാം)
രാവിലെ 9: 56
രാവിലെ 10.30: 3900
ഉച്ചയ്ക്ക് 12: 5502
ഒരു മണി - 10,000
വൈകിട്ട് 3 - 11125
......................................
# അരൂർ
രാവിലെ 9: ദലീമ ജോജോ - 376
രാവിലെ 10.30: ഷാനിമോൾ ഉസ്മാൻ - 254
ഉച്ചയ്ക്ക് 12:ഷാനിമോൾ ഉസ്മാൻ - 626
ഒരു മണി: ദലീമ ജോജോ - 1402
വൈകിട്ട് 3: ദലീമ ജോജോ -3921
വൈകിട്ട് 6: ദലീമ ജോജോ - 7013
...........................
# ചേർത്തല
രാവിലെ 9: പി.പ്രസാദ് - 879
രാവിലെ 10.30: പി.പ്രസാദ് - 1020
ഉച്ചയ്ക്ക് 12: എസ്.ശരത് - 200
ഒരു മണി: പി.പ്രസാദ് - 2800
വൈകിട്ട് 3: പി.പ്രസാദ് - 7595
വൈകിട്ട് 6: പി.പ്രസാദ് - 6148
....................................
# കുട്ടനാട് (തോമസ് കെ തോമസ്)
രാവിലെ 9: 3000
രാവിലെ 10.30: 4325
ഉച്ചയ്ക്ക് 12: 4116
ഒരു മണി: 4397
വൈകിട്ട് 3: 5163
വൈകിട്ട് 6: 5516
...................................
# മാവേലിക്കര (എം.എസ്.അരുൺകുമാർ)
രാവിലെ 9: 207
രാവിലെ 10.30: 832
ഉച്ചയ്ക്ക് 12: 3271
ഒരു മണി: 12000
വൈകിട്ട് 3: 17839
വൈകിട്ട് 6: 24539
..................................
# ഹരിപ്പാട് (രമേശ് ചെന്നിത്തല)
രാവിലെ 9: 2044
രാവിലെ 10.30: 454
ഉച്ചയ്ക്ക് 12: 1835
ഒരു മണി: 6126
വൈകിട്ട് 3: 10871
വൈകിട്ട് 6: 12568
.................................
# കായംകുളം
രാവിലെ 9: യു.പ്രതിഭ - 125
രാവിലെ 10.30: അരിത ബാബു - 121
ഉച്ചയ്ക്ക് 12: യു.പ്രതിഭ - 2123
ഒരു മണി: 3873
വൈകിട്ട് 3: 4709
വൈകിട്ട് 6: 6279