മാവേലിക്കര: കേരളത്തിലെ ജനവിധി അംഗീകരിക്കുന്നുവെന്നും ജനവിധി എതിരാകാനുള്ള കാര്യങ്ങൾ സമഗ്രമായി വിശകലനം ചെയ്യുമെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോൺഗ്രസ് പാർട്ടിക്ക് നേരിട്ട തിരിച്ചടി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും വിശദമായി അപഗ്രഥിക്കുകയും തുടർനടപടികളിലൂടെ സംഘടനയെ പ്രാദേശികതലത്തിൽ ശക്തിപ്പെടുത്തുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. എന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെപ്പോലും അട്ടിമറിച്ച് കേന്ദ്രഭരണ സംവിധാനം ഒന്നാകെ പ്രവർത്തിച്ചിട്ടും ബി.ജെ.പി ബംഗാളിൽ തോറ്റത് ഇന്ത്യൻ ജനാധിപത്യത്തിൻമേലുള്ള വിശ്വാസത്തെ വാനോളം ഉയർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.