ചേർത്തല:എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.പി.എസ്. ജ്യോതിസിന്റെ വീടിനുനേരെ ആക്രമണമെന്ന് പരാതി.ഞായറാഴ്ച വൈകിട്ടായിരുന്നു ഒരു സംഘം പതിനൊന്നാംമൈലിന് വടക്കുള്ള വീടിനുള്ളിലേക്ക് പടക്കം പൊട്ടിച്ചെറിയുകയും ഹെൽമ​റ്റുകൾ എറിയുകയും ചെയ്‌തത്. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പിയും എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്.ജ്യോതിസും ആരോപിച്ചു. എൽ.ഡി. എഫ് സ്ഥാനാർത്ഥിയുടെ വിജയ പ്രഖ്യാപനത്തിന് ശേഷം ആഹ്ളാദ പ്രകടനം നടത്തിയവരാണ് അക്രമം കാട്ടിയത്.പി.എസ്.ജ്യോതിസ് ജില്ലാ പൊലീസ് ചീഫിന് പരാതി നൽകി.സംഭവവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ അടക്കം ഏതാനും പേരെ പൊലീസ് പിന്തുടർന്ന് പിടികൂടിയതായാണ് വിവരം.