മാവേലിക്കര: നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഇന്നലെ മാത്രം 52 പേർക്ക് കൊവി​ഡ് സ്ഥിരീകരിച്ചു. സമീപ പഞ്ചായത്തുകളായ ചെട്ടികുളങ്ങരയിൽ 47 പേർക്കും ചെന്നിത്തലയിൽ 37 പേർക്കും തെക്കേക്കരയിൽ 32 പേർക്കും ഭരണിക്കാവിൽ 64 പേർക്കും തഴക്കരയിൽ 20 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചെട്ടികുളങ്ങര, തെക്കേക്കര, ഭരണിക്കാവ് പഞ്ചായത്തുകളിലെ ചില വാർഡുകൾ ഇതിനോടകം കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണം മേഖലയിൽ ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.