തുറവൂർ:സി.പി.എം അരൂർ ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിൽ കുത്തിയതോട് ഗ്രേഡ് എസ് ഐ അപമര്യാദയായി പെരുമാറിയതായി പരാതി.. വോട്ടെണ്ണലിൽ പങ്കെടുക്കാൻ പോയ 'പ്രവർത്തകരുടെ ഏതാനും ടൂവീലറുകൾ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്നു. ഇവ മാറ്റണമെന്നാവശ്യപ്പെട്ട് എസ്. ഐ ബഹളമുണ്ടാക്കി. എസ്.ഐയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് സി.പി.എം അരൂർ മണ്ഡലം സെക്രട്ടറി സി.ബി. ചന്ദ്രബാബു ഡി.ജി.പിക്ക് പരാതി നൽകി.