ആലപ്പുഴ: മുൻ മന്ത്റിയും സി.പി.ഐ നേതാവുമായ പി.തിലോത്തമന്റെ സ്വന്തം ബൂത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലീഡ്. ചേർത്തല നിയമസഭ മണ്ഡലത്തിൽ 106, 106 എ നമ്പർ ബൂത്തുകളായ ഐ.ടി.ഐ വി.വി ഗ്രാമിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പ്രസാദിന് 547 വോട്ടു ലഭിച്ചപ്പോൾ യു.ഡി.എഫിലെ എസ്.ശരതിന് 560 വോട്ടു ലഭിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അലംഭാവം കാട്ടിയെന്നതിന്റെ പേരിൽ അച്ചടക്ക നടപടിക്ക് വിധേയനായ എൽ.ഡി.എഫ് ബൂത്ത് സെക്രട്ടറിയും പി.തിലോത്തമന്റെ പെഴ്ണൽ സ്​റ്റാഫ് അംഗവുമായ പി. പ്രദ്യോതിന്റെ സെന്റ് മാർട്ടിൻ പള്ളി പാരിഷ് ഹാൾ ബൂത്ത് 85, 85എ യിലും 40 വോട്ടിന് യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് മുന്നിൽ. ഇവിടെ പ്രസാദിന് 472 വോട്ടു ലഭിച്ചപ്പോൾ ശരതിന് 512 വോട്ടു കിട്ടി. ശരത് വോട്ട് ചെയ്ത ബൂത്തിൽ 7 വോട്ടിന്റെ ഭൂരിപക്ഷം ശരത്തിന് ലഭിച്ചു.