ഹരിപ്പാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട്ട് ഇടതുമുന്നണിക്ക് വോട്ടു ചെയ്തവർക്കും പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കും സ്ഥാനാർത്ഥി അഡ്വ. ആർ.സജിലാൽ നന്ദി അറിയിച്ചു. ഹരിപ്പാട്ട് കോൺഗ്രസ്- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഹരിപ്പാട് മണ്ഡലത്തിൽ 28000 വോട്ടു നേടിയ ബി.ജെ.പി നിയമസഭ തിരഞ്ഞെടുപ്പിൽ 17890 വോട്ടു മാത്രമാണ് നേടിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷത്തിൽ 5000 വോട്ട് കുറയ്ക്കാനായത് എൽ.ഡി.എഫിനുള്ള ജനപിന്തുണയുടെ തെളിവാണെന്നും സജിലാൽ പ്രസ്താവനയിൽ പറഞ്ഞു.