ആലപ്പുഴ: കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ആര്യാട് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിലെ വിദ്യാർത്ഥികളും ഭൂരിപക്ഷം അദ്ധ്യാപകരും കോളേജ് യൂണിയന്റെ നേതൃത്വത്തിൽ വാക്‌സിൻ ചാലഞ്ചിൽ പങ്കാളികളായി. ശേഖരിച്ച 9001 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതായി ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യരാജിന് കൈമാറി. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ.പ്രശാന്ത് , യൂണിയൻ ചെയർമാൻ പി.ആർ.അരുൺകുമാർ, വാർഡ് കൗൺസിലർ ശ്രീലേഖ എന്നിവർ സന്നിഹിതരായി.

അരൂരിൽ ഹെൽപ്പ് ഡെസ്‌ക്

കൊവിഡ് പ്രതിരോധത്തിനായി അരൂർ ഗ്രാമപഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക് തുറന്നു. പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ, ആൻറിജൻ പരിശോധന, ആർ.ടി.പി.സി.ആർ. പരിശോധന, കൊവിഡ് വാക്‌സിനേഷൻ, നിരീക്ഷണ കാലയളവ്, അവശ്യമരുന്നുകളുടെ ലഭ്യത, സാനിറ്റൈസേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പൊതുജനങ്ങൾക്ക് ഹെൽപ്പ് ഡെസ്‌ക്കിലേക്ക് വിളിക്കാം.
ഫോൺ : 9745233042, 9746699006.