പൂച്ചാക്കൽ: കണ്ടെയ്ൻമെന്റ് സോണായ പെരുമ്പളം ദ്വീപിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ദ്വീപിലെ 4, 10,12 വാർഡുകളിലെ വീടുകളിലാണ് നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളുമടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. പഞ്ചായത്തംഗം ഷൈലജാ ശശികുമാർ, എ.വി.കൃഷ്ണകുമാർ, ശ്രീരാജ് നെടുമ്പുറത്ത്, അഭിലാഷ് കളത്തിൽ, ശശികുമാർ എന്നിവർ നേതൃത്വം നൽകി.