ആലപ്പുഴ: ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാപഞ്ചായത്ത് രണ്ട് കോടി രൂപനീക്കിവച്ചതായി പ്രസിഡന്റ് കെ.ജി.രാജേശ്വരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് ഹെൽപ് ഡെസ്ക്,കൗൺസിലിംഗ്,ടെലി മെഡിസിൻ സൗകര്യം,ആംബുലൻസ് സംവിധാനം ,ക്വാറന്റൈൻ സഹായം എന്നിവ ലഭ്യമാക്കുന്നുണ്ട്. ജില്ലയിൽ ആംബുലൻസ് സൗകര്യം കുറവാണെന്ന ആരോഗ്യപ്രവർത്തകരുടെ ആവശ്യപ്രകാരം ജില്ലാ പമ്മായത്ത് 16 ആംബുലൻസുകൾ പുതുതായി തയ്യാറാക്കി. ഇതിന്റെ ഫ്ലാഗ് ഒഫ് ഇന്ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടക്കും. വാർത്താ സമ്മേളനത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.വി.പ്രിയ,ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ്, സെക്രട്ടറി കെ.ആർ.ദേവദാസ് എന്നിവർ പങ്കെടുത്തു.