kesavan-nair

കണ്ടല്ലൂർ വടക്ക് : പശുവിന്റെ കുത്തേറ്റ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊന്നുരുട്ട് കിഴക്കതിൽ കേശവൻ നായർ (83) മരിച്ചു. കഴിഞ്ഞമാസം 22-ാം തീയതി രാവിലെയാണ് അയൽവാസിയുടെ പശുവിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കനകക്കുന്ന് പൊലീസ് കേസെടുത്തു. മക്കൾ: രമാഭായി, രവികുമാർ, രാധിക, രാജലക്ഷ്മി. മരുമക്കൾ: രാമചന്ദ്രൻ നായർ, പൊന്നമ്മ, ഗോപിനാഥപിള്ള, പരേതനായ അരുൺ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.