ഹരിപ്പാട്: കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി. ഒരാൾ അറസ്റ്റിൽ. പാലക്കാട് ചാഴിയാരിറ്റി കുണ്ടിൽ വീട്ടിൽ പ്രമോദി​(40 )നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് ഇന്നലെ പുലർച്ചെ ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിനു സമീപം വച്ച് പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ ചാക്കിൽ കെട്ടിയ നിലയിലാണ് ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തത്. ഇയാൾ വന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട് നിന്നും കരുവാറ്റയിലെ വിവിധ കടകളിൽ വിതരണത്തിനായാണ് ഇവ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹരിപ്പാട് സി. ഐ ആർ. ഫയാസ്, സി.പി.ഒ നിഷാദ്, സ്പെഷ്യൽ സ്‌ക്വാഡ് എസ്. ഐ ഇല്യാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.