ആലപ്പുഴ : എൻ.വൈ.സി കുട്ടനാട് നിയോജക മണ്ഡലം നേത്യയോഗം എൻ.സി.പി. ജില്ലാ പ്രസിഡന്റ് എൻ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റോചാ സി. മാത്യു അദ്ധ്യക്ഷത വഹിച്ചു. റഷീദ് നമ്പിലശേരി മുഖ്യപ്രഭാഷണം നടത്തി. ജിജോ നെല്ലുവേലി, മോഹൻ കുമാർ , അജി കോശി, ഔസേപ്പച്ചൻ ചെറുകാട്, ബിൻസി ഷാബു, ലീനാ ജോഷി, സിന്ധു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.