ഹരിപ്പാട് : കൊവിഡ് ബാധിച്ച വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. താമല്ലാക്കൽ ചെറുകുന്നത്ത് കിഴക്കതിൽ അബ്ദുൾ അസീസിന്റെ ഭാര്യ ഫാത്തിമ ബീവിയാണ് (66) മരിച്ചത്. പനിയെയും ശരീര വേദനയെയും തുടർന്ന് വെള്ളിയാഴ്ച ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയും വൈകിട്ട് ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെ 5 മണിയോടെ മരിച്ചു. മക്കൾ : ഇബ്രാഹിംകുട്ടി, ഇസഹാക്ക്, ഇസ്മയിൽ, താജുദ്ദീൻ. മരുമക്കൾ : റെജീന, സുമിന, ഷംന,ഷാഹ്ന.