മാവേലിക്കര: മാവേലിക്കര നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കൊവിഡ് രോഗികളുടെ എണ്ണം ദി​നംപ്രതി​ വർദ്ധി​ക്കുന്നു. ഭരണിക്കാവ്, തെക്കേക്കര പഞ്ചായത്തുകളിലാണ് സ്ഥിതി രൂക്ഷം. ഇന്നലെ മാത്രം തെക്കേക്കരയിൽ 57 പേർക്കും ഭരണിക്കാവിൽ 72 പേർക്കും കൊവി​ഡ് സ്ഥിരീകരിച്ചു. മാവേലിക്കര നഗരസഭയിൽ ഇന്നലെ മാത്രം പുതിയ 40 പേർക്കാണ് കൊവി​ഡ് സ്ഥിരീകരിച്ചത്. സമീപ പഞ്ചായത്തുകളായ ചെട്ടികുളങ്ങരയിലും ചെന്നിത്തലയിലും 40 പേർക്ക് വീതവും തഴക്കരയിൽ 22 പേർക്കും കൊവി​ഡ് സ്ഥിരീകരിച്ചിട്ടുണ്ട്.