തുറവൂർ:കുത്തിയതോട് പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 24 മണിക്കുറും പ്രവർത്തിക്കുന്ന കോൾ സെന്റർ കം ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. കൊവിഡ് രോഗികൾക്ക് വാഹന സൗകര്യം, അടിയന്തര ചികിത്സാ നിർദേശങ്ങൾ, അടിസ്ഥാന ആവശ്യങ്ങൾ എന്നിവയ്ക്കായി 7356362250 എന്ന നമ്പറിൽ വിളിക്കാം. വാക്സിനേഷൻ രജിസ്ട്രേഷനും സൗകര്യമുണ്ട്.