ambala
മുഖ്യമന്തിയുടെ വാക്സിൻ ചലഞ്ചിലേക്ക് ചേതന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വകയായി നിയുക്ത എം.എൽ.എ എച്ച് സലാം ഒരു ലക്ഷം രൂപ സംഭാവന നൽകുന്നു

അമ്പലപ്പുഴ: മുഖ്യമന്തിയുടെ വാക്സിൻ ചലഞ്ചിലേക്ക് ചേതന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വകയായി നിയുക്ത എം.എൽ.എ എച്ച് സലാം ഒരു ലക്ഷം രൂപ സംഭാവന നൽകി. സൊസൈറ്റിയുടെ സെക്രട്ടറി കൂടിയാണ് സലാം. കളക്ടറേറ്റിലെത്തി കളക്ടർ എ. അലക്സാണ്ടർക്ക് പണം കൈമാറി. ചേതന പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡൻ്റ് എ.ഓമനക്കുട്ടൻ, ട്രഷറർ എ.പി. ഗുരുലാൽ, സി.ഷാംജി, പി.ജി.സൈറസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.