ആലപ്പുഴ : നഗരത്തിലെ സർക്കാർ -സ്വകാര്യ ആശുപത്രികളിലെ ഓക്സിജൻ സിലിണ്ടറുകളുടെ എണ്ണം, ഓക്സിജൻ ബെഡുകളുടെ എണ്ണം, അടിയന്തിര സാഹചര്യം ഉണ്ടായാൽ' ക്രമീകരിക്കുവാൻ പറ്റുന്ന അധിക ഓക്സിജൻ ബെഡുകളുടെ എണ്ണം, കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടി വന്നാൽ സജ്ജമാക്കി വയ്ക്കേണ്ട കെട്ടിടങ്ങൾ ഇവയെക്കുറിച്ചുള്ള ഓഡിറ്റിംഗ് ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ സൗമ്യരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, കെ.ബാബു, ബിന്ദു തോമസ്, എ.ഷാനവാസ്, ആർ.വീനീത, കൗൺസിലർ എം.ആർ പ്രേം ,സെക്രട്ടറി നീതുലാൽ, ജനറൽ ആശുപത്രി സൂപ്രണ്ട് ജമുന വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.