വള്ളികുന്നം: വള്ളികുന്നത്ത് ബി.ജെ.പി പ്രവർത്തകരുടെ വീടുകൾക്ക് നേരെ അമിട്ടുകൾ കത്തിച്ചെറി​ഞ്ഞതായി പരാതി. ബി.ജെ. പി വള്ളികുന്നം കിഴക്ക് ഏരിയ കമ്മിറ്റിയംഗം ലെനിൽ വില്ലയിൽ മനു, ബൂത്ത്‌ പ്രസിഡന്റ് വട്ട ത്രാം വിളയിൽ വീട്ടിൽ രതീഷ് എന്നിവരുടെ വീടുകൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അമിട്ടുകൾ പൊട്ടിച്ചെറിഞ്ഞതായി പരാതി.സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണന്നും പ്രതികളെ പിടികൂടാൻ പൊലീസ് നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി വള്ളികുന്നം കിഴക്ക് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്തു.