കുട്ടനാട്: ജാതിമതവ്യത്യാസമോ വലിപ്പചെറുപ്പമോ കൂടാതെ കഴിഞ്ഞ അഞ്ചുവർഷം സമത്വസുന്ദരമായ ഭരണം കാഴ്ചവെച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നതായി ചക്കുളത്ത്കാവ്‌ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പറഞ്ഞു.കേരളജനത നടത്തിയ വിധിയെഴുത്ത് സ്വാഗതാർഹമാണ്. ചരിത്രപരമായ വിജയം വരിച്ച എൽ ഡി എഫ് വരും നാളുകളിൽ കൂടുതൽ ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്ക് മൂൻതൂക്കം നൽകും. മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ ജനവിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.