കുട്ടനാട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മുട്ടാർ പഞ്ചായത്തിൽ നടന്ന ഹോമിയോ പ്രതിരോധ മരുന്നുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് മെർലിൻ ബൈജു ആശാ പ്രവർത്തകയായ ഷിജിക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ബോബൻജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മജോസഫ്, പഞ്ചായത്തംഗം പി.ടി.വിനോദ്കുമാർ,ഹോമിയോഡോക്ടർ ശാലിനി, പഞ്ചായത്ത് സെക്രട്ടറി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.