ചേർത്തല: കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേയ്ക്ക് നൽകി വിദ്യാർത്ഥികളായ സഹോദരങ്ങൾ. മുനിസിപ്പൽ 17-ാം വാർഡിൽ ഇല്ലിക്കൽ വെളി സജികുമാർ-അജിമോൾ ദമ്പതികളുടെ മക്കളായ എസ്.ആകാശും എസ്. അക്ഷയുമാണ് അവരുടെ കുടുക്കയിലെ സമ്പാദ്യമായ 2422 രൂപ മുഖ്യമന്ത്റിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകിയത്. ചേർത്തലയിലെ നിയുക്ത എം.എൽ.എ പി. പ്രസാദ് തുക ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ ജി. രഞ്ജിത്ത്,കെ.കെ. രാഘവൻ, കെ.വി. ചന്ദ്രബാബു എന്നിവർ പങ്കെടുത്തു. കാൻസർ രോഗികൾക്ക് മുടി നല്കുന്നതിനായി ഒന്നര വർഷമായി മുടി വളർത്തുകയാണ് ആകാശ് .