photo

ചേർത്തല: കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേയ്ക്ക് നൽകി വിദ്യാർത്ഥികളായ സഹോദരങ്ങൾ. മുനിസിപ്പൽ 17-ാം വാർഡിൽ ഇല്ലിക്കൽ വെളി സജികുമാർ-അജിമോൾ ദമ്പതികളുടെ മക്കളായ എസ്.ആകാശും എസ്. അക്ഷയുമാണ് അവരുടെ കുടുക്കയിലെ സമ്പാദ്യമായ 2422 രൂപ മുഖ്യമന്ത്റിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് നൽകിയത്. ചേർത്തലയിലെ നിയുക്ത എം.എൽ.എ പി. പ്രസാദ് തുക ഏ​റ്റുവാങ്ങി. വാർഡ് കൗൺസിലർ ജി. രഞ്ജിത്ത്,കെ.കെ. രാഘവൻ, കെ.വി. ചന്ദ്രബാബു എന്നിവർ പങ്കെടുത്തു. കാൻസർ രോഗികൾക്ക് മുടി നല്കുന്നതിനായി ഒന്നര വർഷമായി മുടി വളർത്തുകയാണ്‌ ആകാശ് .