picup-van

പൂച്ചാക്കൽ: തളിയാപറമ്പ് ഇലഞ്ഞിക്കൽ ജംഗ്ഷനിൽ, നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ ഇടിച്ചു കയറി രണ്ടു കടകൾ തകർന്നു. മേക്കരവെളി വീട്ടിൽ രാജു പിള്ളയുടെ സ്റ്റേഷനറി കടയും ഉരുവങ്കുളത്ത് വെളി തിലകന്റെ ചായക്കടയുമാണ് അപകടത്തിൽ തകർന്നത് . പരിക്കേറ്റ രാജുപിള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് ഏഴുമണിക്കാണ് സംഭവം. ചെങ്ങണ്ട - തൃച്ചാറ്റുകളും റോഡ് പുനർനിർമ്മാണത്തിന് എത്തിയ കരാർ കമ്പനിയുടെ വാൻ റോഡിൽ നിന്നും തെന്നിയാണ് അപകടത്തിൽപ്പെട്ടത്. കൊവിഡ് നിയന്ത്രണം മൂലം കടകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ചായക്കട പൂർണ്ണമായും സ്റ്റേഷനറി കട ഭാഗികമായും തകർന്നു.