ചാരുംമൂട് : ചാരുംമൂട് മേഖലയിൽ ഇന്നലെ മാത്രം 186 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസങ്ങളിലായി നാലു പേർ മരിച്ചു. ഈ പ്രദേശങ്ങളിലെ കൊവിഡ് പരിശോധനയുടെ ഫലം ഇന്നലെയാണ് വന്നതോടെയാണ് ഇത്രയധികം പേർക്ക് രോഗം വ്യക്തമായത്. പാലമേൽ, താമരക്കുളം പഞ്ചായത്തുകളിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടു പുരുഷൻമാരും രണ്ട് സ്ത്രീകളും മരിച്ചു.
കൊവിഡ് കണക്ക്
(ഇന്നലെ)
നൂറനാട്ട് -60
പാലമേൽ -59
ചുനക്കര -35
താമരക്കുളം - 24
വള്ളികുന്നം - 8