tv-r

തുറവൂർ: കൊവിഡ് ബാധിച്ചു എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. പൊന്നാംവെളി മാർക്കറ്റിലെ കെ.എം.പി വെജിറ്റബിൾസ് കടയുടമ, പട്ടണക്കാട് അനിൽ ഭവനിൽ കെ.എം.പ്രഭാകരൻ (71) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. പൊന്നാംവെളി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറും കെ.വി.വി.ഇ.എസ് താലൂക്ക് വൈസ് പ്രസിഡൻറും ജില്ലാ എക്സി.അംഗവുമായിരുന്നു. ഭാര്യ:രത്നമ്മ. മക്കൾ: സാബു, അനിൽകുമാർ, ബിനീഷ്. മരുമക്കൾ: ജയ, രാഖി, അശ്വതി.