photo

ചേർത്തല: ചേർത്തല നഗരസഭാ പരിധിയിൽ ഇന്നലെ നാലുപേർ കൊവിഡ് ബാധിച്ച് മരിച്ചു.

: നഗരസഭ 12-ാം വാർഡിൽ കുന്നേൽ ഹരിദാസിനെ (59) ഞായറാഴ്ച രാത്രി വീട്ടിൽ കുഴഞ്ഞ് വീണതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണ ശേഷം നടത്തിയ
പരിശോധനയിലാണ് കൊവിഡ് പോസീറ്റീവാണെന്നറിഞ്ഞത്. ദേവീക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തെ ഹരി സ്​റ്റുഡിയോ ഉടമയാണ്. സംസ്‌കാരം നടത്തി. ഭാര്യ: മൈനാകുമാരി. മക്കൾ: ശ്രീലക്ഷ്മി, ശ്രീജിത്ത്.

നഗരസഭ പതിനേഴാം വാർഡിൽ ചൈത്രഭാവനയിൽ
കെ.ആർ. സൽജയൻ(60) കൊവിഡ് ബാധിച്ച് മരിച്ചു. ചേർത്തല ഡി.ഇ.ഒ. ഓഫീസിലെ റിട്ട. സൂപ്രണ്ടാണ്. സംസ്‌കാരം നടത്തി. ഭാര്യ: ഭാവന (ദേവസ്വം ബോർഡ്)
മക്കൾ: സന്ദീപ് ജയൻ, സാന്ദ്ര ജയൻ.

നഗരസഭ ഒന്നാം വാർഡിൽ വടക്കേച്ചിറയിൽ റിട്ട. എസ്.ഐ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ തായമ്മാൾ(രാജമ്മ-76) കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് . മക്കൾ: കവിത(ചേർത്തല നഗരസഭ മുൻ കൗൺസിലർ) ഗീത, അനിൽകുമാർ.മരുമക്കൾ: അനിൽകുമാർ, കണ്ണൻ, സജീന.

നഗരസഭ 34 ാം വാർഡിൽ മഞ്ജുവില്ലയിൽ വില്യം ബ്രിട്ടോയുടെ ഭാര്യ വാവ ബ്രിട്ടോ(74) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്‌കാരം നടത്തി. മക്കൾ: ഷാർല​റ്റ്, മഞ്ജു, ജോസ് ബ്രിട്ടോ. മരുമക്കൾ; റോബിൻ ജേക്കബ്, സാബു, പേളി.