ചേർത്തല: എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്. ജ്യോതിസിന്റെ വീടിനുനേരെ ആക്രമണം നടത്തിയ കേസിൽ അഞ്ച് പേരെ മാരാരിക്കുളം പൊലീസ് അറസ്​റ്റ് ചെയ്തു. മുട്ടത്തിപ്പറമ്പ് ആഞ്ഞിലിക്കാട്ട് ശ്രീകാന്ത്(29), കൊക്കോതമംഗലം വേലശേരിൽ രാജീവ്(39), ചിറയിൽ സുരാജ്(28) തെക്കേ കൂലാത്ത് രതീഷ്(25) കരിയിൽ വിഷ്ണു(31) എന്നിവരെയാണ് എസ്.ഐ എ.എൻ. സാജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ദേശീയപാതയിൽ പതിനൊന്നാംമൈലിന് വടക്ക് ഭാഗത്തെ വീടിനുള്ളിലേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞത് സി.പി.എം. പ്രവർത്തകരാണെന്ന് കാട്ടി ജ്യോതിസ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.