ആലപ്പുഴ: ജില്ലയിൽ കൊവിഡ് കൂടി വരുന്ന സാഹചര്യത്തിൽ 'കരുതാം ആലപ്പുഴ' യുടെ ഭാഗമായി 'ജാഗ്രത സന്ദേശയാത്ര' വാഹന പ്രചാരണം ആരംഭിച്ചു. സിവിൽ സ്റ്റേഷനിൽ കളക്ടർ എ.അലക്‌സാണ്ടർ ഫ്‌ളാഗ് ഓഫ് ചെയ്തു.

കൊവിഡ് നിയന്ത്രണ നിർദ്ദേശങ്ങൾ പൂർണമായി പാലിച്ച് വരും ദിവസങ്ങളിൽ കൊവിഡ് വ്യാപനം കുറയ്‌ക്കേണ്ടത് ജില്ലയ്ക്ക് അത്യാവശ്യമാണെന്നും ഇതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം പ്രചാരണ വാഹനയാത്ര തുടങ്ങുന്നതെന്നും കളക്ടർ പറഞ്ഞു. നഗരസഭാ പ്രദേശങ്ങളിലൂടെ പ്രചാരണം ആരംഭിച്ച് ഇന്ന് പുന്നപ്ര , പറവൂർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതകുമാരി, മാസ് മീഡിയ ഓഫീസർ പി.എസ്.സുജ, ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് ബി.പ്രദീപ് എന്നിവർ സംസാരിച്ചു.