ആലപ്പുഴ: ജില്ലയിൽ പുഞ്ചക്കൃഷി നെല്ലിന്റെ സംഭരണം പുനരാരംഭിച്ചു. 29,653 ഹെക്ടറിൽ 640 പാടശേഖരങ്ങളിലായാണ് ഇത്തവണ പുഞ്ചക്കൃഷി ഇറക്കിയത്. 27,790 ഹെക്ടറിലെ നെല്ലാണ് ഇതുവരെ കൊയ്തത്. ബാക്കിയുള്ള 1863 ഹെക്ടറിലെ കൊയ്ത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. 1,23,631 മെട്രിക് ടൺ നെല്ല് ഉത്പാദിപ്പിച്ചു. അതിൽ 1,13,464 മെട്രിക് ടൺ നെല്ല് സിവിൽ സപ്ലൈസ് സംഭരിച്ചു. 10,166 മെട്രിക് ടൺ നെല്ലാണ് സംഭരിക്കാനായി ബാക്കിയുള്ളത്. ഒരാഴ്ചക്കകം സംഭരണം പൂർത്തിയാകുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അലിനി ആന്റണി അറിയിച്ചു.