ആലപ്പുഴ: ജില്ലയിൽ ഇന്നലെ 2719 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 21,221 ആയി. ഒരാൾ അന്യസംസ്ഥാനത്തു നിന്ന് എത്തിയതാണ്. 2712 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2261 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 94,663 പേർ രോഗമുക്തരായി.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ആംബുലൻസുകളുടെ സേവനത്തിനായി 9496220969 എന്ന നമ്പറിൽ ബന്ധപ്പെടാം. 12 ബ്ലോക്ക് പഞ്ചായത്ത് പരിധിയിലേക്കായി 16 ആംബുലൻസുകളാണുള്ളത്.