ambala
പുന്നപ്ര സി.എം.എസ് പള്ളിക്കു സമീപം നിയന്ത്രണം വിട്ട് പോസ്‌റ്റിലിടിച്ചു തകർന്ന കാർ .

അമ്പലപ്പുഴ: പുന്നപ്ര സി.എം.എസ് പള്ളിക്കു സമീപം നിയന്ത്രണം വിട്ട കാർ പോസ്‌റ്റിലിടിച്ചു തകർന്നു. ഡ്രൈവറും രണ്ടു യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. കാർ ദേശീയ പാതയിൽ താഴ്ചയിലേക്ക് ഇറങ്ങിയാണ് പോസ്റ്റിലിടിച്ചത്. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.